ക്ഷേത്രത്തിനടുത്ത് ചത്ത പശു: കലാപം, പൊലീസ് വെടിവയ്പ്!

ഇന്‍ഡോര്‍| WEBDUNIA|
PTI
ഇന്‍ഡോറിലെ ചന്ദന്‍നഗറില്‍ ക്ഷേത്രത്തിനടുത്ത് ചത്ത പശുവിനെ കണ്ടത് വലിയ കലാപത്തിനിടയാക്കി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം സംഘര്‍ഷഭരിതമായി. കലാപകാരികള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തി. സംഭവസ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ക്ഷേത്രത്തിനടുത്ത് ചത്ത പശുവിനെ കണ്ടതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെ മറ്റൊരു വിഭാഗവും എത്തിയതോടെ അക്രമം അരങ്ങേറി. വലിയ തോതില്‍ കല്ലേറ് നടന്നു. അക്രമം നിയന്ത്രണാതീതമായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു.

എന്നാല്‍ അക്രമികളും പൊലീസിന് നേരെ വെടിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്നൂറിലധികം കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിന് ശേഷമാണ് അക്രമികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :