കെയ്റോ|
WEBDUNIA|
Last Modified ബുധന്‍, 24 ജൂലൈ 2013 (15:47 IST)
PRO
ഈജിപ്തില്‍ ആരംഭിച്ച കലാപം രൂക്ഷമായി തുടരുന്നു. മുര്‍സി അനുകൂലികളും ജനാധിപത്യ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കെയ്റോ സര്‍വകലാശാലാ പരിസരത്ത് തമ്പടിച്ച ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ജനാധിപത്യ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒമ്പതുപേര്‍ മരിച്ചത്. തഹ്രീര്‍ ചത്വരത്തിലുണ്ടായ കലാപത്തില്‍ ജനാധിപത്യ പ്രക്ഷോഭകന്‍ കൊല്ലപ്പെട്ടു. ക്വാലുബിയ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. മുര്‍സി അനുകൂലികളും പ്രതിപക്ഷ പ്രക്ഷോഭകരും റാലി നടത്തുന്നുണ്ട്.
കെയ്റോ സര്‍വകലാശാല, തഹ്രീര്‍ ചത്വരം, ക്വാലുബിയ പ്രവിശ്യ, നസര്‍ നഗരം എന്നിവിടങ്ങളിലാണ് കലാപം ഏറ്റവും രൂക്ഷം. മൂന്നാഴ്ചയായി തുടരുന്ന അക്രമത്തില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ടു.