പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാപക അഴിമതിയെന്ന് അമിക്കസ് ക്യൂറി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഴിമതി വ്യാപകമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ആരോപണം‍. ക്ഷേത്ര ജീവനക്കാര്‍ തന്നെ ഭക്തരില്‍നിന്ന് മോഷണം നടത്തുന്നതായും വിവരം ലഭിച്ചതായി അദ്ദേഹം പറയുന്നു.

സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ലോധ, ജസ്റ്റിസ് പട്നായിക് എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ ഗുരുതരമായ ഈ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായി അറിയുന്നു. ഇതിനൊപ്പം അടുത്തിടെ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ അവരുടെ കുട്ടിയുടെ വളകള്‍ ക്ഷേത്ര ജീവനക്കാരി മോഷ്ടിച്ച വിവരവും കത്തില്‍ പറയുന്നതായി സൂചനയുണ്ട്.

ദിവസക്കൂലി ജീവനക്കാരുടെ നിയമനത്തിലും അഴിമതിയുള്ളതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനൊപ്പം ശ്രീപത്മനാഭസ്വാമിയുടെ മുദ്ര പതിച്ച സ്വര്‍ണനാണയ വില്‍പ്പനയിലും അഴിമതിയുള്ളതായും ഇതില്‍ നഗരത്തിലെ ഒരു പ്രധാന സ്വര്‍ണ്ണക്കട ഉടമയുടെ പേരും പറയുന്നുണ്ട്.

ക്ഷേത്ര കെട്ടിടത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 36 സ്ഥാപനങ്ങളെ ഒഴിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. അഡ്മിനിസ്‍ട്രേറ്റീവ് ഓഫീസര്‍ക്കെതിരെയും എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെയും നിരവധി അഴിമതി ആരോപണങ്ങള്‍ കത്തില്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :