വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് ആരോപിച്ച വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ട് പരസ്യമായി മോഡിയെ എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.
സഞ്ജീവ് ഭട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഇത് കണക്കിലെടുത്ത് ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
സര്‍ക്കാര്‍ നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിക്കാന്‍ ഭട്ടിന് അവകാശമുണ്ട്. സഞ്ജീവ് ഭട്ടിന്‍റെ അധികാര പരിധിയിലായിരുന്ന സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണത്തിന്‍റെ പേരില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ തന്നെ സഞ്ജീവ് ഭട്ട് പ്രേരിപ്പിച്ചെന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഞ്ജീവിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഭട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വീസില്‍ നിന്ന് പുറത്താണ് സഞ്ജീവ് ഭട്ട്.