പത്മശ്രീ അവാര്‍ഡ് ജേതാവിന് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ മര്‍ദ്ദനം

ഒറീസ| WEBDUNIA|
PTI
PTI
പ്രമുഖ ഒഡിഷി നര്‍ത്തകിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഇലീന സിറ്റാറിസ്റ്റിയ്ക്ക് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റു. ക്ഷേത്രത്തിലെ വിശുദ്ധ രഥത്തിലെ വിഗ്രഹം ദര്‍ശിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് നിരസിച്ചതിനാണ് ഇലീനയെ ക്ഷേത്ര പരിചാരകര്‍ മര്‍ദ്ദിച്ചത്.

ഇലീനയും സുഹൃത്തും കൂടി ഇന്നലെ ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോളാണ് സംഭവം നടന്നത്. ഭഹുതി യാത്രയ്ക്ക് ശേഷം ക്ഷേത്രത്തിന് മുന്നില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി വിഗ്രഹം സ്ഥാപിച്ചിരിക്കുകയായിരുന്നു. വിഗ്രഹം ദര്‍ശിക്കുന്നതിന് മുന്നോടിയായി പൂജാരിക്ക് 20 രൂപ വീതം നല്‍കിയെന്ന് ഇലീന പറയുന്നു.

വിശുദ്ധ രഥത്തിന് ഉള്ളിലേക്ക് പ്രവേശിച്ച ഇവരോട് 1000 രൂപ വീതം നല്‍കാന്‍ പരിചാരകര്‍ ആവശ്യപ്പെട്ടു. പൈസ നല്‍കാന്‍ വിസ്സമതിച്ചതോടെയാണ് പരിചാരകര്‍ മോശമായി പെരുമാറിയതെന്നും മര്‍ദ്ദിച്ചതെന്നും ഇലീന പറഞ്ഞു. തുടര്‍ന്ന് വിദേശി എന്ന് ആക്രോശിച്ച ഇയാള്‍ തങ്ങളെ വിഗ്രഹം കാണാന്‍ അനുവദിച്ചില്ലെന്നും പറഞ്ഞു.

ഇറ്റലിയില്‍ ജനിച്ച ഇലീന 1979 മുതല്‍ ഒറീസയിലാണ് കഴിഞ്ഞ് വരുന്നത്. ഒഡീസി നൃത്തതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം ഇവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. വിദേശികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍പും ഇവിടെ നിരവധി പ്രശ്‌നങ്ങള്‍ നടന്നിട്ടുണ്ട്.

ഇലീന ക്ഷേത്ര അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയിന്‍മേല്‍ ക്ഷേത്ര അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...