കൊണാര്‍ക്‌ സൂര്യക്ഷേത്രത്തിന് 41 കോടി രൂപയുടെ പദ്ധതി

കൊണാര്‍ക്‌| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (13:16 IST)
PRO
PRO
ലോകപ്രശസ്‌തമായ ഒറീസയിലെ കൊണാര്‍ക്‌ പുരി ജഗനാഥ ക്ഷേത്രത്തിന് 41 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായി. സൂര്യക്ഷേത്രത്തിന്റെ വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായിട്ടാണ് 41 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയാണ് തറക്കല്ലിട്ടത്.

സൂര്യക്ഷേത്രത്തിന്റെ വികസനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ട്രസ്റ്റ്‌ ഇന്ത്യന്‍ ഓയില്‍ ഫൗണ്ടേഷന്‍ 36 കോടി രൂപയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓ‍ഫ്‌ ഇന്ത്യ അഞ്ചുകോടിയും ചെലവഴിക്കും. സൂര്യക്ഷേത്രത്തിന്റെ വികസനത്തിന്റെ ജോലികള്‍ 18 മാസംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന്‌ വീരപ്പ മൊയ്‌ലി പറഞ്ഞു.

കഴിഞ്ഞാഴ്ച പ്രമുഖ ഒഡിഷി നര്‍ത്തകിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഇലീന സിറ്റാറിസ്റ്റിയ്ക്ക് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. ക്ഷേത്രത്തിലെ വിശുദ്ധ രഥത്തിലെ വിഗ്രഹം ദര്‍ശിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് നിരസിച്ചതിനാണ് ഇലീനയെ ക്ഷേത്ര പരിചാരകര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് സംഭവം വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :