ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2009 (14:02 IST)
PRO
PRO
മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ കാരണമൊന്നുമില്ലാതെ സ്ഥലംമാറ്റുന്നതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ശക്തമായി വിമര്‍ശിച്ചു. ഓഫീസര്‍മാരെ ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പന്തടിക്കുകയാണെന്നും ചിദംബരം പറഞ്ഞു.
പൊലീസ് ഓഫീസര്‍മാര്‍ ഫുട്ബോള്‍ പോലെ ആയിത്തീര്‍ന്നിരിക്കുകയാണ്. അവരെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക്, ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് തട്ടിക്കളിക്കുന്നത് ഖേദകരമാണ്, പൊലീസ് മേധാവികളുടെ ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പിലൂടെയും പൊലീസ് ഓഫീസര്‍മാരെ സ്ഥലംമാറ്റുന്നതിലൂടെയും സംസ്ഥാന സര്‍ക്കാരുകള്‍ വിമര്‍ശനം അര്‍ഹിക്കുന്നതായും ചിദംബരം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ കാര്യകാരണ സഹിതമല്ലാതെ പോസ്റ്റിംഗുകള്‍ നടത്തുമ്പോഴും സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കുമ്പോഴും പൊലീസ് മേധാവികള്‍ മൌനം പാലിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
പൊലീസിന് ആവശ്യമായ ഫണ്ട് നല്‍കേണ്ടത് സംസ്ഥാനങ്ങള്‍ സുരക്ഷാ സംവിധാനത്തിനായി ഭരണഘടനാപരമായി നിവഹിക്കേണ്ട ചുമതലയാണ്. എന്നാല്‍, ഇത് പല സംസ്ഥാന സര്‍ക്കാരുകളും പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല എന്നും ചിദംബരം ചൂണ്ടിക്കാട്ടി.