ഗോള്‍ഡ് കപ്പ് സെമി ഇന്ന് തുടങ്ങും

ഫിലാഡെല്‍‌ഫിയ| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (09:47 IST)
കോണ്‍കാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയില്‍ ആതിഥേയരായ അമേരിക്കയും ഹോണ്ടുറസും ഏറ്റുമുട്ടും. മെക്സിക്കോയും കോസ്റ്ററിക്കയുമാണ് സെമിയിലെ മറ്റു രണ്ട് ടീമുകള്‍. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ അമേരിക്ക എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോണ്ടുറസിനെ തോല്‍പ്പിച്ചിരുന്നു.

തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയിറങ്ങുന്ന അമേരിക്ക രണ്ടാം നിര ടീമിനെയാണ് കളത്തിലിറക്കുന്നത്. ക്ലബ് ഫുട്ബോള്‍ സീസന്‍ തുടങ്ങിയതോടെ അമേരിക്കയുടെ പ്രമുഖ താരങ്ങളെല്ലാം വിവിധ ക്ലബുകളില്‍ കളിക്കുകയാണ്. എന്നാല്‍, പുതുമുഖ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കയുടെ കോച്ച് ബോബ് ബ്രാഡ്‌ലി പറഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പനാമയ്ക്കെതിരെ അധികസമയത്ത് വിജയ ഗോള്‍ നേടിയാണ് അമേരിക്ക സെമിബര്‍ത്ത് നേടിയത്. എന്നാല്‍, കാനഡയെ എതിരില്ലാത്ത ഒരു ഗോളിന് ഹോണ്ടുറസ് അവസാന നാല് ടീമില്‍ കയറിക്കൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :