ലക്‍ഷ്യം പ്രീമിയര്‍ ലീഗ്: ലം‌പാര്‍ഡ്

PTIPTI
പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കുക എന്നതിനാണ് പുതിയ സീസണില്‍ പ്രഥമ പരിഗണനയെന്ന് ചെല്‍‌സി താരം ഫ്രാങ്ക് ലം‌പാര്‍ഡ്. ചാമ്പ്യന്‍സ് ലീഗ് കിരീടമല്ല ചെല്‍‌സി ഇപ്പോള്‍ ലക്‍ഷ്യമിടുന്നതെന്നും ലം‌പാര്‍ഡ് പറഞ്ഞു.

വ്യക്തിപരമായും ക്ലബ്ബെന്ന നിലയിലും എത്രയും വേഗം വിജവീഥിയിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പ്രതീക്ഷകള്‍ വാനോളമാണ്. കഴിഞ്ഞ സീസണില്‍ എഫ് എ കപ്പില്‍ മുത്തമിടാനായത് വലിയ നേട്ടമാണ്. എന്നാല്‍ വരുന്ന സീസണില്‍ ഇതില്‍ നിന്ന് മുന്നേറാനാണ് ചെല്‍‌സി ആഗ്രഹിക്കുന്നത്.

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വലുതായപ്പോള്‍ പ്രീമിയര്‍ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ലം‌പാര്‍ഡ് പറഞ്ഞു. എന്നാല്‍ ചാമ്പ്യന്‍‌സ് ലീഗിനെ പാടെ കൈയ്യൊഴിയാനും ചെല്‍‌സി താരം തയ്യാറായില്ല.

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (15:27 IST)
കരിയറില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ള കിരീടങ്ങളില്‍ ഒന്നാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം. എന്നാല്‍ ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും ലം‌പാ‍ര്‍ഡ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :