1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. yasoda ben on protection

മോഡിയുടെ ഭാര്യയ്ക്ക് 24 മണിക്കൂറും ഇനി സുരക്ഷ

മോഡി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദബെന്നിന് 24 മണിക്കൂര്‍ സുരക്ഷ നല്‍കാന്‍ എസ്‌പിജി തീരുമാനം. ഗുജറാത്തിലെ മെഹ്സാന ജില്ലിയിലുള്ള ഈശ്വര്‍വാഡ ഗ്രാമത്തില്‍ താമസിക്കുന്ന യശോദാ ബെന്നിന്റെ സുരക്ഷയ്ക്കായി സായുധരായ നാലു പോലീസുകാരെയും ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഒരു വാഹനവുമാണ്‌  അയച്ചിരിക്കുന്നത്‌.

സഹോദരങ്ങള്‍ക്കൊപ്പമാണ്‌ യശോദബെന്‍ ഇപ്പോള്‍ താമസിക്കുന്നത്‌. യശോദബെന്നിന്റെ വീട്ടില്‍ സുരക്ഷയ്ക്കായി ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്നും മെഹ്സാന ഡിഎസ്പിയുടെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന എസ്പിജി നിയമം മൂലമാണ് ഭാര്യയായി അംഗീകരിച്ച യശോദ ബെന്നിന്‌ എസ്പിജി സുരക്ഷ നല്‍കുന്നത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ അറിയിപ്പ് വന്നിരുന്നതാണ്.
About Writer
VISHNU.NL