ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (13:26 IST)
ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു. കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിമാനത്തിലെ യുവതിയെ ബാംഗളൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ യുവതിയെ ജാമ്യത്തില്‍ വിട്ടു. പ്രിയങ്ക സി എന്ന 24കാരിയെയാണ് അറസ്റ്റുചെയ്തത്.

മാര്‍ച്ച് അഞ്ചിന് ഇന്‍ഡിഗോ 6ഇ-716 വിമാനത്തിലായിരുന്നു സംഭവം. റെസ്റ്റ് റൂം അടച്ചിട്ടുരുന്നു. വിമാനത്തിലെ ജീവനക്കാര്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ സിഗരറ്റിന്റെ ചാരം കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :