ഇനി ബിജെപിക്കൊപ്പം, മോദിയെത്തും മുൻപ് തന്നെ പിന്തുണയറിയിച്ച് സുമലത

അഭിറാം മനോഹർ| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (19:29 IST)
ബിജെപിയ്ക്ക് പിന്തുണ അറിയിച്ച് കർണാടകയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ്. മൈസുരു- ബെംഗളുരു പത്തുവരിപാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കർണാടകയിലെത്തും മുൻപാണ് സുമലത തൻ്റെ നിലപാട് വ്യക്തമാക്കിയത്. മാണ്ഡ്യയിൽ നിന്നും സ്വതന്ത്രയായി തെരെഞ്ഞെടുക്കപ്പെട്ട സുമലത ഇതുവരെയും ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം സ്ഥിരത കൈവരിച്ചതും വിദേശത്ത് ബഹുമതികൾ ആർജിച്ചതും കണക്കിലെടുത്ത ശേഷമാണ് തീരുമാനമെന്ന് സുമലത പറഞ്ഞു. നാല് വർഷം സ്വതന്ത്ര എംപിയായി പ്രവർത്തിച്ചു.ഈ കാലയളവിൽ പല വെല്ലുവിളികളുമുണ്ടായി, യോഗങ്ങൾ പലതും തടസ്സപ്പെട്ടു. രാഷ്ട്രീയ പിന്തുണ വേണമെന്ന ചിന്ത അങ്ങനെയാണുണ്ടായത്. മോദിയുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ട്. സുമലത പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :