അനുബന്ധ വാര്‍ത്തകള്‍
- മോദിക്ക് വോട്ട് ചെയ്ത് രാജ്യത്തെ രക്ഷിക്കൂ; ‘പ്രചാരണം നടത്തിയ നായ’ പൊലീസ് കസ്റ്റഡിയില്‍
- മഹാരാഷ്ട്രയിൽ കോൺഗ്രസിനു വൻ തിരിച്ചടി; പ്രതിപക്ഷ നേതാവ് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന
- വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നു !
- ഹുക്ക പാർലറുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്
- കേരളത്തിന് കൈത്താങ്ങ്; സംഭാവനയുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികളും രംഗത്ത്
വീടിനകത്ത് സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി ഗൃഹനാഥൻ
ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു.
വീട്ടിൽ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന് കാണിച്ച് വീട്ടുടമ പൊലീസിൽ പരാതി. നാസിക്കിലെ മൻമാഡ് പട്ടണത്തിൽ ശ്രാവസ്തി നഗറിൽ താമസിക്കുന്ന വിലാസ് അഹിരേയ്ക്കാണ് കുടിവെള്ളം നഷ്ടമായത്. മഹാരാഷ്ട്രയിൽ വരൾച്ചയുടെ പിടിയിലാണ് നാസിക്.
ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ടാങ്കിൽ കുറച്ചു വെള്ളമേ കണ്ടുള്ളൂ. 300 ലിറ്ററോളം ആരോ മോഷ്ടിച്ചുവെന്നാണ് വീട്ടുടമ പരാതിയിൽ പറയുന്നത്.
അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ധൂസർ പറഞ്ഞു. വാഗ്ദർഡി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനാൽ മൻമാഡ് പട്ടണത്തിൽ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്. കഴിഞ്ഞവർഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാൻ കാരണമെന്ന് തദ്ദേശ ഭരണകൂടം പറയുന്നു.