യുദ്ധോപകരണങ്ങളുടെ ഭാഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു

ശ്രീനു എസ്| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (10:35 IST)
യുദ്ധോപകരണങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടു. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായ യന്ത്രഭാഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനായാണ് മൂന്നുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തുന്നത്.

റഷ്യയില്‍ നിന്നാണ് ഇന്ത്യ നിര്‍മിക്കുന്ന യദ്ധോപകരണങ്ങളുടെ യന്ത്രഭാഗങ്ങള്‍ വാങ്ങിക്കുന്നത്. ടാങ്കുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയുടെ ഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. കൊവിഡ് മൂലമാണ് ഇതിന് കാലതാമസം ഉണ്ടായത്. നേരത്തേ കപ്പലില്‍ എത്തിക്കാനായിരുന്നു നീക്കം. ഇനി വിമാനങ്ങളിലായിരിക്കും യുദ്ധോപകരണങ്ങള്‍ എത്തിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :