രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പിടിച്ചയാൾക്ക് ഫലം പോസിറ്റിവ്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (15:41 IST)
പയ്യന്നൂർ: മുംബൈയിൽനിന്നുമെത്തി ക്വറന്റീനിൽ കഴിയവെ തനിയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പിടിച്ച യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. എട്ടിക്കുളം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 14 ദിവസമായി ക്വറന്റീനിൽ തുടരുകയായിരുന്ന ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിലേയ്ക്ക് മടങ്ങാൻ അധികൃതർ അനുവദം നൽകി.

എന്നാൽ തനിയ്ക്ക് കൊവിഡ് പരിശോധന നടത്തണം എന്നും, കുട്ടികളും പ്രായമായവരും ഉള്ള വീട്ടിലേയ്ക്ക് പോകാനാകില്ല എന്നും യുവാവ് നിലപാട് സ്വീകരിയ്ക്കുകയായിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽനിന്നുമെത്തി 24 ആം ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കണ്ണൂർ മീഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :