ശ്രീനു എസ്|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2020 (08:53 IST)
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെതിരായി കോടതിയില്‍ നല്‍കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാടറിയിച്ചത്.
സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് നേരത്തേ സുപ്രീം കോടതി അറിയിച്ചതാണ്. പ്രവാസികളുടെ സുരക്ഷയ്ക്കാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. കൂടാതെ രോഗബാധിതരായവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.