വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2020 (09:05 IST)
ലോകത്തെ പത്ത് സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഏഷ്യയിൽനിന്നും മുകേഷ് അംബാനി മാത്രമാണ് സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയത്. ലോകത്തെ പ്രമുഖ ഐടി കമ്പനിയായ ഒറാക്കിൾ ഗ്രൂപ്പിന്റെ മേധാവി ലാറി എലിസണിനെ മറികടന്നാണ് അംബനി ആദ്യ പത്തിൽ എത്തിയത്.
ജിയോയിലേക്ക് വിദേശനിക്ഷേപം വർധിച്ചതാണ് അംബാനിയുടെ വരുമാനം വലിയ രിതിയിൽ വർധിയ്ക്കാൻ കാരണമായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 42 ശതമാനം ഓഹരികളും മുകേഷ് അംബാനിയുടേതാണ്. 2021 ഓടെ റിലയൻസ് ബാധ്യതകളില്ലാത്ത കമ്പനിയായി മാറും എന്നാണ് പ്രഖ്യാപനം. കൊവിഡ് വ്യാപനത്തെ തുടന്ന് റിലയൻസ് ഇൻഡ്സ്ട്രീസിന്റെ ഓഹരികൾ കനത്ത ഇടിവ് നേരിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഇരട്ടിയോളമായി വർധിയ്ക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 11.44 കോടിയായി.