രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കെസി വേണുഗോപാലിന്, എംഎൽഎയെ സസ്പെൻഡ് ചെയ്ത് സിപിഎം

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (12:20 IST)
ജെയ്പൂർ: രാജ്സ്ഥാനിലെ സിപിഎം എംഎൽഎയെ പർട്ടിയിൽനിന്നും സ‌സ്‌പെൻഡ് ചെയ്ത. ഭാദ്ര മണ്ഡലത്തിൽനിന്നുമുള്ള ബൽവാൻ പൂനിയയെയാണ് സിപിഎം ഒരു വർഷത്തേയ്ക് പാർട്ടിയിൽനിനും പുറത്താക്കിയത്. പാർട്ടി നിർദേശം ലംഘിച്ച് രാജ്യസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തതോടെയാണ് സസ്പെൻഷൻ.

ബൽവാൻ പൂനിയയ്ക്ക് പാർട്ടി കാരണം കാണിയ്ക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. രാജ്യസഭാ തെരെഞ്ഞെടുപ്പിൽ ബൽവാൻ പൂനിയ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഏഴുദിവസത്തിനകം കൃത്യമായ വിശദീകരണം നൽകണം എന്നാണ് സിപിഎം എംഎൽഎയ്ക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.പാർട്ടിയി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അമ്ര റാം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :