1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel price increases

പതിവ് തെറ്റിയ്ക്കാതെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു, 17 ദിവസംകൊണ്ട് ഡീസലിന് വർധിച്ചത് 10 രൂപ

വാർത്തകൾ
ഡൽഹി: ഇന്ധന വില തുടർച്ചയായ 17ആം ദിവസവും മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോളീന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ 8.52 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്. 9.50 രൂപ ഡീസലിനും വർധിപ്പിച്ചു. 
 
തിരുവനന്തപുരത്ത് 81.49 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. 76.64 രൂപയായി ഡീസൽ വിലയും വർധിച്ചു. കൊച്ചിയിൽ 80.69 രൂപയാണ് പെട്രോളിന് വില. ഡീസൽ വില 75..19 രൂപയാണ്. തുടർച്ചയായി ഇന്ധന വില ഉയർത്തുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന വില ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും വില വർധനയിൽ ഇടപെടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പിടിച്ചയാൾക്ക് ഫലം പോസിറ്റിവ്