വനിതാ സംവരണ ബില്ലില്‍മേല്‍ വോട്ടെടുപ്പ് ഇന്ന്; ബില്ല് പാസാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം
വനിതാ സംവരണ ബില്ലില്‍ മേല്‍ വോട്ടെടുപ്പ് ഇന്ന് നടക്കും. ബില്ല് പാസാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം. ഇന്ന് വൈകുന്നേരം 4 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നത് മാത്രമേ അംഗീകരിക്കുവെന്ന നിലപാടിലാണ് പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിവരെ പാര്‍ലമെന്റില്‍ വനിതാബില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് രാത്രി സംസാരിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞത്. സ്ത്രീകളുടെ അവകാശം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് പ്രതിപക്ഷം ബില്ലിനെ തടയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
