തലസ്ഥാന നഗരിയില്‍ ആര് ജയിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

Voters List, How to add name in Voters List, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
Vote 
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (13:41 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. പല പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. തലസ്ഥാന നഗരത്തിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതല്‍. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ തന്നെ നിരവധി നിര്‍ണായക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ജില്ലയുടെ ഫലം തീരുമാനിക്കുന്നത് സ്ത്രീ വോട്ടര്‍മാരായിരിക്കും. തിരുവനന്തപുരം ജില്ലയില്‍ ആകെ 25,44,574 വോട്ടര്‍മാരുണ്ട്.

ഇതില്‍ 13,30,664 പേര്‍ സ്ത്രീ വോട്ടര്‍മാരും 12,13,858 പേര്‍ പുരുഷ വോട്ടര്‍മാരും 52 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. മാത്രമല്ല, ഓരോ മണ്ഡലത്തിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നിലാണ്. ഓരോ മണ്ഡലവും അവിടത്തെ വോട്ടര്‍മാരുടെ എണ്ണവും
ഇങ്ങനെയാണ്.
വര്‍ക്കല:പുരുഷന്‍ - 86,192, സ്ത്രീകള്‍ - 97,085, ട്രാന്‍സ് - 3, ആകെ - 1,83,280
ആറ്റിങ്ങല്‍: പുരുഷന്‍ - 91,741, സ്ത്രീകള്‍ - 1,06,201, ട്രാന്‍സ് - 3, ആകെ - 197945
ചിറയിന്‍കീഴ് : പുരുഷന്‍ - 90,651, സ്ത്രീകള്‍ - 1,04,637, ട്രാന്‍സ് - 8, ആകെ - 1,95,296
നെടുമങ്ങാട്: പുരുഷന്‍ - 94,214, സ്ത്രീകള്‍ -1,03,827, ട്രാന്‍സ് - 1, ആകെ - 1,98,042
വാമനപുരം: പുരുഷന്‍ - 88,274, സ്ത്രീകള്‍ - 99,552, ട്രാന്‍സ് - 2, ആകെ - 1,87,828
കഴക്കൂട്ടം: പുരുഷന്‍ - 78,687, സ്ത്രീ - 85,874, ട്രാന്‍സ് - 0, ആകെ - 1,64,561
വട്ടിയൂര്‍ക്കാവ്: പുരുഷന്‍ - 78,573, സ്ത്രീ - 86,696,
ഹട്രാന്‍സ് - 3, ആകെ 1,65,272
തിരുവനന്തപുരം: പുരുഷന്‍ - 76,234, സ്ത്രീ - 82,297, ട്രാന്‍സ് -14, ആകെ - 1,58,545

നേമം: പുരുഷന്‍ - 82,666, സ്ത്രീ - 88,504, ട്രാന്‍സ് - 8, ആകെ 1,71,178
അരുവിക്കര: പുരുഷന്‍ - 86,096, സ്ത്രീ - 95,210, ട്രാന്‍സ് - 2, ആകെ - 1,81,308
പാറശ്ശാല: പുരുഷന്‍ - 95,004, സ്ത്രീ - 1,00,643, ട്രാന്‍സ് - 1, ആകെ -1,95,648
കാട്ടക്കട: പുരുഷന്‍ - 85,026, സ്ത്രീ - 92,064, ട്രാന്‍സ് - 4, ആകെ -1,77,094
കോവളം: പുരുഷന്‍ - 98,323, സ്ത്രീ - 1,02,875, ട്രാന്‍സ് - 2, ആകെ - 2,01,200
നെയ്യാറ്റിന്‍കര: പുരുഷന്‍ - 82,177, സ്ത്രീ - 85,199, ട്രാന്‍സ് - 1, ആകെ - 1,67,377



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :