1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. vinodh kampli, andrea, mumbai

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചു; കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്

വിനോദ് കാംബ്ലി
വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്. വിനോദ് കാംബ്ലി, ഭാര്യ ആന്‍ഡ്രിയ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
 
ജോലിക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. ശമ്പളം ചോദിച്ചതിന് മര്‍ദ്ദിച്ചെന്നും മൂന്നു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടെന്നുമായിരുന്നു ജോലിക്കാരിയുടെ പരാതി.
 
രണ്ടുവര്‍ഷമായി ശമ്പളം ലഭിച്ചിട്ടെന്നും പരാതിയില്‍ ജോലിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. 
 
ഐ പി സി സെക്ഷന്‍ 342, 504, 506, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
About Writer
JOYS JOY