അനുബന്ധ വാര്‍ത്തകള്‍
- ശിവലിയുടെ അധോലോകനായകന്‍ വികാസ് ദുബെ, ഇന്നലെ കൊന്നുതള്ളിയത് 8 പൊലീസുകാരെ; നടുങ്ങിവിറച്ച് യുപി
- ഉത്തർപ്രദേശിൽ ക്രിമിനലുകളുടെ വെടിവയ്പ്പ്, 8 പൊലീസുകാർ കൊല്ലപ്പെട്ടു
- ഉത്തർപ്രദേശിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും
- "ഓർഡിനൻസുമായി യു പി" കൊവിഡ് രോഗിയാണെന്ന് മറച്ചുവെച്ചാൽ കടുത്ത ശിക്ഷ
- കൊറോണ രാജ്യവ്യാപകമാക്കിയത് തബ്ലീഗുകാർ, വിദ്വേഷപ്രചാരണവുമായി യോഗി
കൊടുംകുറ്റവാളി വികാസ് ദുബെ പിടിയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ എട്ട് പോലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് രക്ഷപ്പെട്ട കൊടുംകുറ്റവാളിയായ വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നും പിടികൂടി.മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നു പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.ക്ഷേത്രപരിസരത്ത് നിന്ന് ഇയാളെ തിരിച്ചറിഞ്ഞ ക്ഷേത്രം ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വികാസ് ദുബെയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്.വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലർച്ചെ ഉത്തർപ്രദേശ് പോലീസ് വകവരുത്തിയിരുന്നു. പ്രഹ്‌ളാദ് എന്ന അനുയായി പോലീസ് ഏറ്റുമുട്ടലിനിടെ മരണപ്പെടുകയും ചെയ്‌തിരുന്നു.കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.