അഭിറാം മനോഹർ|
Last Modified ബുധന്‍, 6 മെയ് 2020 (15:31 IST)
കൊവിഡ് രോഗിയാണെന്ന് മറച്ചുവെക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ.വൈറസ് ബാധയുള്ള കാര്യം മറച്ചുവെക്കുന്നവർക്ക്
ഒരു ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ശുപാർശ ചെയ്യുന്ന ഓർഡിനൻസിനാണ് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയത്.
ഉത്തര്‍പ്രദേശില്‍ ഒട്ടേറെ പേര്‍ രോഗബാധ മറച്ചുവെക്കുകയും രോഗാവസ്ഥയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്‌തിരുന്നു.ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇത്തരത്തില്‍ രോഗം പകര്‍ത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരത്തിൽ രോഗം മറച്ചുവെച്ച രോഗി പൊതുഗതാഗതം ഉപയോഗിച്ചുവെങ്കിൽ ജയിൽ
ശിക്ഷ ലഭിക്കും.രോഗം മറച്ചുവെക്കുന്ന പക്ഷം അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ പിഴയും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.