ഉത്തർപ്രദേശിൽ ക്രിമിനലുകളുടെ വെടിവയ്പ്പ്, 8 പൊലീസുകാർ കൊല്ലപ്പെട്ടു

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 3 ജൂലൈ 2020 (08:56 IST)
കാൺപൂർ: ഉത്തർപ്രദേശിൽലെ കാൺപൂരിൽ ക്രിമിനൽ സംഗവുമായുള്ള ഏറ്റുമുട്ടലിൽ എട്ടു പൊലീസുകാർ വെടിയേറ്റ് മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ വികാസ് ദുബെയ് എന്ന ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് സംഗത്തിന് നേരെ മറഞ്ഞിരുന്ന ക്രിമിനൽ സഗം വെടുയുതിർക്കുകയായിരുന്നു. എന്ന് കാൺപൂർ പൊലീസ് മേധാവി ദിനേഷ് കുമാർ പറഞ്ഞു.ഒരു ഡപ്യൂട്ടി സൂപ്രണ്ടും, മൂന്ന് എസ്ഐമാരും, നാല് കോൺസ്റ്റബിൾമാരുമാണ് കൊല്ലപ്പെട്ടത്.

ലഖ്നൗവിൽനിന്നും 150 കിലോമീറ്റർ അകലെയുള്ള ബികാരു ഗ്രാമത്തിലാണ് സംഭവം. 60 ഓളം കെസുകളിൽ പ്രതിയായ വികാസിനെ പിടികൂടാൻ മുന്ന് സ്റ്റേഷനുകളിലെ പൊലീസുകാരാണ് പോയത്. ഗ്രാമത്തിലേയ്ക്കുള്ള റോഡ് ക്രിമിനലുകൾ നെരത്തെ തടഞ്ഞിരുന്നു. ഇത് മറികടന്ന് ഗ്രാമത്തിലെത്തിയ പൊലീസുകാർക്ക് നേരെ കെട്ടിടങ്ങൾക്ക് മുകളിൽനിന്നുകൊണ്ട് മൂന്ന് ഭാഗത്തുനിന്നും അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കും എന്ന് യുപി ഡിജിപി എച്ച് സി അശ്വതി വ്യക്താമാക്കി..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :