Vijay: വിജയ് മുഖ്യമന്ത്രിയാകുന്നത് കാണാൻ തൃഷയും എത്തി
നടിയും വിജയിയുടെ സുഹൃത്തുമായ തൃഷ സത്യപ്രതിജ്ഞ ചടങ്ങിനെത്തി
Vijay: നടനും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. രാവിലെ പത്തിനു ചടങ്ങ് ആരംഭിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തി.
നടിയും വിജയിയുടെ സുഹൃത്തുമായ തൃഷ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. വിജയ് ആരാധകർ വൻ വരവേൽപ്പാണ് തൃഷയ്ക്കു നൽകിയത്.
കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ വിജയിയുടെ ടിവികെ പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റ്‌സുമാണ് വിജയ് അണിഞ്ഞിരിക്കുന്നത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.