1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. TVK Vijay Oath Ceremony will be delayed

തമിഴ്‌നാട്ടിൽ വീണ്ടും ട്വിസ്റ്റ്; ടിവികെയ്ക്കു പിന്തുണയില്ലെന്ന് എഎംഎംകെ, സത്യപ്രതിജ്ഞ ഇന്നില്ല

118 എംഎൽഎമാരുടെ പിന്തുണ ടിവികെ അധ്യക്ഷൻ വിജയ് ഉറപ്പിച്ചെന്ന് ഇന്നലെ വാർത്ത വന്നിരുന്നു

Vijay (TVK)
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ് തുടരുന്നു. സത്യപ്രതിജ്ഞയ്ക്കായി ടിവികെ ഒരുക്കിയിരുന്ന പന്തൽ പാതിവഴിയിൽ നിർത്തി. ഇന്ന് സത്യപ്രതിജ്ഞ നടക്കില്ലെന്നു ഉറപ്പായതോടെയാണ് പന്തൽ നിർമാണം നിർത്തിവെച്ചത്. 
 
118 എംഎൽഎമാരുടെ പിന്തുണ ടിവികെ അധ്യക്ഷൻ വിജയ് ഉറപ്പിച്ചെന്ന് ഇന്നലെ വാർത്ത വന്നിരുന്നു. എന്നാൽ ടിവികെ അവകാശപ്പെടുന്ന എഎംഎംകെ പാർട്ടിയുടെ ഒരു എംഎൽഎ പിന്തുണ നൽകുന്നില്ലെന്നാണ് വിവരം. ടിടിവി ദിനകരൻ നേതൃത്വം നൽകുന്ന എഎംഎംകെയുടെ എംഎൽഎ കാമരാജ് നേരത്തെ ടിവികെയ്ക്കു പിന്തുണ അറിയിച്ച് ഒപ്പിട്ടു നൽകിയിരുന്നെന്നാണ് ടിവികെയുടെ അവകാശവാദം. എന്നാൽ കാമരാജിനെ തെറ്റിദ്ധരിപ്പിച്ചാണ് ടിവികെ അവകാശവാദം ഉന്നയിക്കുന്നതെന്നാണ് എഎംഎംകെയുടെ ആരോപണം. 
 
ടിടിവി ദിനകരൻ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ്.കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കുന്നതിനു വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേരിൽ ടിവികെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരൻ പറഞ്ഞു.
About Writer
WEBDUNIA
അടുത്ത ലേഖനം
Kerala Weather: ഇന്ന് പരക്കെ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്