അനുബന്ധ വാര്‍ത്തകള്‍
- സുപ്രീംകോടതിയുടെ പ്രശംസ: ഇന്ത്യയിലുടനീളമുള്ള പോലീസ് അതിക്രമങ്ങളെ ചെറുക്കാന്‍ കേരള മോഡല്‍ സിസിടിവി കവറേജ്
- ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം തലയുടെ വലതുവശത്ത് ഗുരുതരമായി പരിക്കേറ്റത്
- മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പേര് അറസ്റ്റില്‍; പണം ആവശ്യപ്പെട്ട് സിഐഎയ്ക്ക് സന്ദേശം അയച്ചു
- കണക്കില്‍പ്പെടാത്ത 54282 കോടി രൂപയുടെ ചെലവ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി
- വിശ്വാസിയല്ലെങ്കില്‍ പോലും ക്ഷേത്രാചാരങ്ങള്‍ പാലിക്കണം: സുപ്രീം കോടതി
തമിഴനാട് തിരഞ്ഞെടുപ്പ്: വിജയ്‌ക്കെതിരെ മത്സരിക്കാൻ 46 പേർ
തമിഴ് നാട്ടിലെ 234 സീറ്റുകളിലായി ആകെ 4023 സ്ഥാനാർത്ഥികളാണുള്ളത്
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സിനിമാ താരം വിജയ്‌ക്കെതിരെ 46 പേരാണ് മത്സരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂരിലാണ് വിജയ് മത്സരിക്കുന്നത്. അതേ സമയം കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ സ്റ്റാലിനെതിരെ 34 പേരാണ് മത്സരിക്കുന്നത്.
തമിഴ് നാട്ടിലെ 234 സീറ്റുകളിലായി ആകെ 4023 സ്ഥാനാർത്ഥികളാണുള്ളത്. അതേ സമയം മുൻ മന്ത്രിയും എ. ഐ. എ. ഡി. എം.കെ നേതാമായ വിജയഭാസ്‌കർ മത്സരിക്കുന്ന കരൂർ നിയമസഭാ സീറ്റിൽ 70 പേരാണ് മത്സരിക്കുന്നത്.
ചെന്നെ നഗരത്തിലെ ചെപ്പോക്ക് ടിപ്ലിക്കേൻ മണ്ഡലത്തിൽ മത്സരിക്കുന്ന സ്റ്റാലിന്റെ മകൻ ഉദയനിധിക്കെതിരെ 25 പേർ മത്സര രംഗത്തുണ്ട്. ഇതിനൊപ്പം ചെന്നൈ നഗരത്തിൽ തന്നെയുള്ള ഹാർബർ മണ്ഡലത്തിൽ മന്ത്രിയും ഡി. എംകെ നേതാവുമായ ശേഖർ ബാബുവിനൊ 22 പേരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.