റിലീസ് ചെയ്ത് 3 ആഴ്ചകള്‍,രജനിയുടെ അണ്ണാത്തെ ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (08:58 IST)

റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുകയാണ് രജനിയുടെ അണ്ണാത്തെ. 15 ദിവസം കൊണ്ട് 228 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഈ ആഴ്ച അവസാനത്തോടെ 250 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

സണ്‍ NXT-യില്‍ റിലീസ് ചെയ്യും.നവംബര്‍ 26 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനി ചിത്രം റിലീസ് ചെയ്ത് 3 ആഴ്ചകള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തും. തെലുങ്ക് പതിപ്പിന്റെ തിയേറ്ററുകളിലെ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഈ മാസം തന്നെ ചിത്രം ഒ.ടി.ടി കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :