രജനിക്കൊപ്പം ഡാന്‍സ് ചെയ്ത് മീനയും ഖുശ്ബുവും,അണ്ണാത്തെ മൂന്നാമത്തെ ഗാനം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (08:53 IST)

ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാന്‍ രജനിയുടെ അണ്ണാത്തെ തീയറ്ററുകളില്‍ ഉണ്ടാകും. റിലീസിന് മുന്നോടിയായി സിനിമയിലെ ഓരോ ഗാനങ്ങളും പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം ഇന്നെത്തും.
അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.

മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :