അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; ടിവികെയ്ക്കു പിന്തുണയില്ലെന്ന് എഎംഎംകെ, സത്യപ്രതിജ്ഞ ഇന്നില്ല
- വന്ദേ മാതരത്തിന് പുതിയ പ്രോട്ടോക്കോൾ, ഇനി സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും നിർബന്ധം, തിയേറ്ററിലും ആലപിക്കണം
- നാണം കെട്ട് മടുത്തു, എന്തൊരു വിധിയാണിത്,പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തിൽ കേട്ടത് ജലേബി ബേബി
- ബിജെപി ആസ്ഥാനം ആക്രമിക്കാൻ സാധ്യത, ഡൽഹിയിൽ അതീവ ജാഗ്രത, സുരക്ഷ വർധിപ്പിച്ചു
- തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
ബിജെപിയെ കടത്തിവെട്ടിയല്ലോ, വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ദേശീയ ഗാനത്തിന് മുൻപെ വന്ദേ മാതരം
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തില്‍ ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിലെ 6 ഖണ്ഡികകള്‍ ആലപിക്കേണ്ടതുണ്ട്. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പോലും വന്ദേ മാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തിട്ടും അവിടെ കേന്ദ്രനിര്‍ദേശം പാലിക്കപ്പെട്ടിരുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. 1950ല്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ച 2 ഖണ്ഡികകള്‍ മാത്രമാണ് വന്ദേമാതരം ആലപിച്ചിരുന്നത്.വന്ദേ മാതരം പൂര്‍ണമായും ആലപിച്ച ശേഷമായിരുന്നു വിജയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ദേശീയഗാനം ആലപിച്ചത്. ഇതിന് ശേഷം തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.