1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab Assembly Election Result 2022 Live Updates

Punjab Election Result 2022 Live Updates: പഞ്ചാബില്‍ കോണ്‍ഗ്രസിന് 'ആപ്പ്'; അധികാരം നഷ്ടപ്പെട്ടേക്കും

Punjab
Punjab Election Result 2022 Live Updates:  പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് 'ആപ്പ്' വെച്ച് ആം ആദ്മി മുന്നേറ്റം. പാര്‍ട്ടിക്കുള്ളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് ഭിന്നതയുമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. നിലവില്‍ 50 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ലീഡ് ചെയ്യാന്‍ സാധിച്ചത് 31 സീറ്റുകളില്‍ മാത്രം. ശിരോമണി അകാലിദള്‍ 12 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 117 അംഗ നിയമസഭയിലേക്കാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നത്. 
 
അടുത്ത ലേഖനം
അഞ്ചുസംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍