മുംബൈ|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (15:56 IST)
മുംബൈ അധോലോകം ബോളിവുഡ് താരങ്ങളെ ലക്ഷ്യം വയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ മുംബൈ അധോലോകം ലക്‌ഷ്യമിട്ട് കഴിഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെയുണ്ടായ വധശ്രമത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സിനിമാ താരങ്ങളെ വേദനിപ്പിക്കരുതെന്നും വിരട്ടി പണം തട്ടണമെന്നും പറയുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ചോര്‍ത്തി.
ഒരു കാലത്ത് സജീവമായിരുന്ന മുംബൈ അധോലോകവും ബോളിവുഡും തമ്മില്‍ നിലനിന്നിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് കുറേ വര്‍ഷങ്ങളായി അറുതിയായിരുന്നു. റിസ്‌ക്ക് കുറഞ്ഞ റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍സ് രംഗങ്ങളിലേയ്ക്ക് അധോലോകം ചുവടുമാറിയതാണ് കാരണം. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ ഇവര്‍ വീണ്ടും സജീവമായെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.