1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Udaipur Killing updates Islamic State NIA

Udaipur Killing updates: തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം ? അന്വേഷിക്കാന്‍ എന്‍ഐഎ

Udaipur Killing updates Islamic State NIA Udaipur Killing updates: തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം ? അന്വേഷിക്കാന്‍ എന്‍ഐഎ
രാജസ്ഥാന്‍ ഉദയ്പൂരില്‍ സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരബന്ധമുണ്ടെന്നു സൂചന. പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉദയ്പൂരില്‍ എത്തി. 
 
ഉദയ്പൂരില്‍ കനയ്യ ലാല്‍ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവര്‍ പിടിയിലായിരുന്നു. ഉദയ്പൂരിലെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളതെന്നു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Udaipur Killing updates: രാജസ്ഥാനില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സ്ഥിതി അതീവ ഗുരുതരം