1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 11,793 fresh COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,793; മരണം 27

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,793. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 27 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 9486 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 96700 പേരാണ്. അതേസമയം മരണസംഖ്യ 525047 ആയി. ഇതുവരെ 197.31 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അമേരിക്കയില്‍ ട്രക്കിനുള്ളില്‍ നിന്ന് 46 മൃതദേഹങ്ങള്‍; മനുഷ്യക്കടത്തെന്ന് സൂചന