1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Two ladies committed suicide in Madras, IIT

മദ്രാസ് ഐ ഐ ടിയില്‍ രണ്ടു സ്ത്രീകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

മദ്രാസ് ഐ ഐ ടിയില്‍ രണ്ടു സ്ത്രീകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

മദ്രാസ് ഐ ഐ ടി
മദ്രാസ് ഐ ഐ ടി കാമ്പസില്‍ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ത്ഥിനിയായ മഹേശ്വരി (34), ഐ ഐ ടിയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ ജി വിജയലക്ഷ്‌മി (47) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നമാണ് രണ്ട് ആത്മഹത്യയ്ക്കും കാരണമെന്ന് പൊലീസ് കരുതുന്നു.
 
കാമ്പസിന്റെ അകത്തു തന്നെയുള്ള ക്വാര്‍ട്ടേഴ്സിലാണ് വിജയലക്ഷ്‌മിയും കുടുംബവും താമസിക്കുന്നത്. കാമ്പസിലെ വിദ്യാര്‍ത്ഥികളാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടു കൂടെ മഹേശ്വരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോട്ടുപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
About Writer
JOYS JOY
അടുത്ത ലേഖനം
ബന്ധുക്കളോട് സംസാരിക്കണമെന്ന് ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം