1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. transgenders spa started in coimbathoor

ലക്‌സ് സ്പാ ആന്‍ഡ് സലൂണ്‍ അഥവാ മൂന്നാംലിംഗക്കാര്‍ക്കുള്ള ആദ്യ ലക്ഷ്വറി സ്പാ; കോയമ്പത്തൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലക്‌സ് സ്പാ ആന്‍ഡ് സലൂണ്‍ എന്ന് പേരിട്ട സ്പാ എയിസ് ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ നരേന്‍ കാര്‍ത്തികേയനും തമിഴ് ചലച്ചിത്രതാരം സേതുരാമനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

transgenders
മൂന്നാം ലിംഗക്കാര്‍ക്കായുള്ള രാജ്യത്തെ ആദ്യ ലക്ഷ്വറി സ്പാ കോയമ്പത്തൂരില്‍ തുടക്കം കുറിച്ചു. ലക്‌സ് സ്പാ ആന്‍ഡ് സലൂണ്‍ എന്ന് പേരിട്ട സ്പാ എയിസ് ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ നരേന്‍ കാര്‍ത്തികേയനും തമിഴ് ചലച്ചിത്രതാരം സേതുരാമനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എക്‌സ്‌ക്ലൂസിവ് ലക്ഷ്വറി റൂമുകളോടു കൂടിയ സ്പാ മറ്റുപല നൂതന സൗകര്യങ്ങളും മൂന്നാം ലിംഗക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 
 
മൂന്നാം ലിംഗക്കാര്‍ക്കായി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് വിവിധ സംഘടനകള്‍ വഴി നടപ്പാക്കികൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ പത്തിലൊന്ന് മാത്രമാണ് അവരിലേക്കെത്തുന്നത്. തൊഴില്‍പരമായി ഇവര്‍ നേരിടുന്ന പിന്നോക്കാവസ്ഥയില്‍ മാറ്റം വരുത്താനാണ് ഇത്തരം സംഘടനകള്‍ മുന്‍കൈ എടുക്കേണ്ടത്. മൂന്നാം ലിംഗക്കാര്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്നും അവരെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നതെന്നും സ്പാ ഡയറക്ടര്‍ ശിവപ്രകാശ് പറഞ്ഞു.
 
About Writer
priyanka