അനുബന്ധ വാര്‍ത്തകള്‍
- പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി
- രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്
- ബിജെപിയുടെ കളിപ്പാവ, പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല ജോലി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ മൊയിത്ര
- പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറയും, ചനാബ് നദിയിൽ 2,600 കോടിയുടെ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യ
- പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ വെടിയേറ്റ് മരിച്ചു
ബിജെപി കുറഞ്ഞത് ഒരു 20 വർഷം കൂടി ഇന്ത്യ ഭരിക്കും, പ്രവചനവുമായി ആക്സിസ് മൈ ഇന്ത്യ സ്ഥാപകൻ പ്രദീപ് ഗുപ്ത
കോണ്‍ഗ്രസ് പ്രധാനമായി നേരിട്ടത് കുടുംബപാര്‍ട്ടി എന്ന വിമര്‍ശനമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് രാഷ്ട്രീയപരമായി തിരിച്ചുവരാന്‍ കൂടുതല്‍ സമയമെടുക്കും.
ബിജെപിയുടെ ആധിപത്യം രാജ്യത്ത് 20 വര്‍ഷം കൂടി തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയായ പ്രദീപ് ഗുപ്ത. കോണ്‍ഗ്രസ് 1977 വരെ തുടര്‍ച്ചയായി ഇന്ത്യ ഭരിച്ചു. ബിജെപിക്കെതിരെ വലിയ ഭരണവിരുദ്ധ വികാരങ്ങള്‍ ഉയരുന്ന സാഹചര്യമില്ലെങ്കില്‍ ബിജെപി അടുത്ത 20 വര്‍ഷമെങ്കിലും രാജ്യം ഭരിക്കുമെന്നാണ് പ്രദീപ് ഗുപ്ത പറയുന്നത്.
1977 വരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരണം നടത്തി. അതിന് ശേഷം ബുദ്ധിമുട്ടുകള്‍ നേരിട്ടു. ആ 20 വര്‍ഷത്തെ ചക്രം ഇപ്പോഴും നിലനില്ക്കും. കോണ്‍ഗ്രസ് പ്രധാനമായി നേരിട്ടത് കുടുംബപാര്‍ട്ടി എന്ന വിമര്‍ശനമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് രാഷ്ട്രീയപരമായി തിരിച്ചുവരാന്‍ കൂടുതല്‍ സമയമെടുക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും ഇല്ലാതെയായി 2029ല്‍ 15 വര്‍ഷമെങ്കിലും ആവും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ പിന്നെയും 5 വര്‍ഷം കൂടിയെടുക്കും. പ്രദീപ് ഗുപ്ത പറയുന്നു.
ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണ ഗുണമേന്മ തന്നെയാണ് ദീര്‍ഘകാല അധികാര നിലനില്‍പ്പിന്റെ ആത്യന്തിക മാനദണ്ഡം, ജനഭൂരിപക്ഷം സര്‍ക്കാരിന് മുകളിലുള്ള പ്രതീക്ഷയും ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കൂടി കാഴ്ചവെയ്ക്കണമെന്നും പ്രദീപ് ഗുപ്ത നിരീക്ഷിക്കുന്നു.