ന്യുഡല്‍ഹി|
Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (16:53 IST)
ഇന്റര്‍നെറ്റിലൂടെ ഫോണ്‍കോളും മെസേജും സാധ്യമാക്കുന്ന അപ്ലിക്കേഷനുകളായ വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഗൂഗിള്‍ടോക്ക് തുടങ്ങിയ അപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ട്രായി(ടെലകോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) ഒരുങ്ങുന്നു.
ഇതിനുള്ള നടപടികള്‍ ട്രായി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരം സേവനങ്ങള്‍ നിയന്ത്രിക്കാനും പണം ഈടാക്കാനും സാധ്യമാണോ എന്ന് പരിശോധിക്കണമെന്ന് ട്രായ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള നിയന്ത്രണം പ്രാബല്യത്തിലായാല്‍ രാജ്യത്തെ ടെലകോം കമ്പനികള്‍ക്ക് മെസേജിംഗ് സര്‍വീസ് കമ്പനികള്‍ പണം നല്‍കേണ്ടി വരും.
ഇന്‍സ്റ്റന്റ് മെസേജിംഗ് കമ്പനികള്‍ വോയ്‌സ് കോലിംഗ് മെസേജിംഗ് തുടങ്ങിയ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതോടെ ടെലകോം കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്നുവെന്നതാണ് പ്രധാന വാദം. ഇത്തരത്തില്‍ നിയന്ത്രണം പ്രാബല്ല്യത്തില്‍ വന്നാല്‍ ഇത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് പണം നല്‍കേണ്ടിവരും. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ തല്‍ക്കാലം നിന്ത്രണമുണ്ടാകില്ലെന്നാണ് സൂചന.