വാട്ട്സ് ആപ്പ് സ്കൈപ്പ് എന്നിവയ്ക്ക് പണം ഈടാക്കേണ്ടെന്ന് ട്രായി

ന്യുഡല്‍ഹി| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (15:31 IST)
വാട്ട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ആശ്വാ‍സമായി ട്രായി തീരുമാനം.വാട്ട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിവയ്ക്ക് പ്രത്യേക യൂസര്‍ ഫീ ഏര്‍പ്പെടുത്തണം എന്ന ടെലികോം ഓപ്പറേറ്റര്‍മാരുടെ ആവശ്യം ട്രായി തള്ളി.
ഇത്തരം ആപ്ലിക്കേഷനുകള്‍ തങ്ങള്‍ക്ക് നഷ്ടം വരുത്തുന്നു എന്ന ടെലികോം ഓപ്പറേറ്റര്‍മാരുടെ വാദം ട്രായ് തള്ളി.ഡേറ്റ ചാര്‍ജിലൂടെ ഈ നഷ്ടം നികത്താനാകുമെന്ന് ട്രായ് പറഞ്ഞു.

ഫ്രീ വോയ്സ് കോളുകളും മെസേജിംഗിനും അവസരമൊരുക്കുന്ന ഇത്തരം ആപ്ലിക്കേഷനുകനുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ
ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നില്ലെന്നതാണ് ടെലികോം ഓപ്പറേറ്റര്‍മാരുടെ പരാതി.5000 കോടിയാണ് ഇത്തരത്തിലുള്ള സൗജന്യ സന്ദേശ ആപ്ലികേഷന്‍ വഴി നഷ്ടപ്പെടുന്ന കമ്പനികള്‍ ഇതിലെ 3 ല്‍ ഒന്ന് ലാഭം ഡാറ്റ ചാര്‍ജ് വഴി മുതലാക്കുന്നു എന്ന് ട്രായി പറയുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :