ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 13 ഓഗസ്റ്റ് 2014 (15:08 IST)
ദൃശ്യമാധ്യമരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളേയും മതവിഭാഗങ്ങളേയും നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്നും ഇത്തരക്കാരെ ടെലിവിഷന്‍ ചാനലുകള്‍ നടത്താന്‍ അനുവദിക്കരുതെന്നും ടെലികോം റെഗുലേറ്ററി അതൊറിറ്റിയുടെ നിര്‍ദ്ദേശം. മാധ്യമങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഏറ്റവും ഒടുവില്‍പുറത്തിറക്കിയ ശുപാര്‍ശയിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്.
രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ടെലിവിഷന്‍ചാനലുകള്‍നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ട്രായി ആവശ്യപ്പെടുന്നത്.
നിയമനിര്‍മാണം നടത്തും വരെ ഉത്തരവു വഴി ഇത്തരം ദൃശ്യമാധ്യമങ്ങളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിനാമി സ്ഥാപനങ്ങള്‍വഴി രാഷ്ട്രീയക്കാരും മതസംഘടനകളും ദൃശ്യമാധ്യമങ്ങളുടെ ഉടമസ്ഥത കൈവരിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. എന്നാല്‍ നിലവില്‍ ദൃശ്യമാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുള്ള രാഷ്ട്രീയ പാര്‍ട്ടികളേയും മതവിഭാഗങ്ങളേയും അതില്‍നിന്ന് ഒഴിവാക്കണമെന്ന് ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്.
പണം നല്‍കി വാര്‍ത്ത നല്‍കുന്ന കേസുകളില്‍ രാഷ്ട്രീയക്കാര്‍ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, മാധ്യമസ്ഥാപനവും രാഷ്ട്രീയക്കാരനും ഒരുപോലെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. വാര്‍ത്തയുടെ മാതൃകയില്‍പരസ്യങ്ങള്‍നല്‍കുമ്പോള്‍, അത് പരസ്യമാണെന്ന് ഏവര്‍ക്കും മനസ്സിലാകത്തക്കവിധം രേഖപ്പെടുത്തണം. ഈ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ട്രായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.