വാട്ട്സ് ആപ്പിന് ചെലവേറും

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (11:55 IST)
വാട്ട്സ് ആപ്പും സ്കൈപ്പുമുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് കണക്ടിവിറ്റി ചാര്‍ജ് ഈടാക്കാനുള്ള പദ്ധതിയുമായി ടെലികോ നിയന്ത്രണ അതോറിറ്റി
(ട്രായ്)
രംഗത്ത്. ഇവയുടെ ഉപയോഗം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് ടെലികോം കമ്പനികള്‍ ട്രായിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

വാട്ട്സ് ആപ്, വിബര്‍, സ്കൈപ്പ്, വി ചാറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതുമൂലം മൊബൈല്‍ കമ്പനികള്‍ക്ക് ബാന്‍ഡ് വിഡ്ത് ഉപയോഗം കൂടുതലാകുന്നു. ഇതിനാല്‍ കമ്പനികളില്‍ നിന്ന് സേവനത്തിന്റെ ചാര്‍ജ് ഈടാക്കാനാണ് നീക്കം. ഈ വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാരിന് നല്‍കും.

വാട്ട്സ് ആപ് പോലുള്ള സേവനങ്ങള്‍ വന്നതോടെ ഫോണ്‍കോളുകളും എസ്എംഎസുകളും കുറഞ്ഞു. ഇത് കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. ആപ്ളിക്കേഷനുകള്‍ സൌജന്യമാക്കിയതിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 16400 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പുതിയ നീക്കത്തിന് ട്രായ് ഒരുങ്ങുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :