ടൂറിസ്റ്റ് ബസിനു പിന്നാലെ കുതിച്ച് ചാടുന്ന കടുവയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ 2 ജീവനക്കാരുടെ പണി പോയി. ഛത്തീസ്ഗഡിലെ നന്ദൻവൻ വനത്തിനുള്ളിൽ സഫാരിക്കിടെ ആയിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. 2 കടുവകൾ തമ്മിൽ പോരടിക്കുന്നതിനിടയിൽ അതിലൊരെണ്ണം വാഹനത്തിനു പിന്നാലെ കുതിച്ച് പായുകയായിരുന്നു. ബസിൽനിന്നു പുറത്തേക്കു കിടന്ന കർട്ടൻ തുണിയിൽ കടുവ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്....