ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 9 ജനുവരി 2020 (12:22 IST)
വമ്പൻ ഹിറ്റുകൾക്ക് വഴി തെളിച്ച സംവിധായകനാണ് വൈശാഖ്.
മോഹൻലാൽ ചിത്രം പുലിമുരുകനും മമ്മൂട്ടി ചിത്രം മധുരരാജയും നൂറ് കോടികൾക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് വൈശാഖ് ആയിരുന്നു.
മോഹൻലാൽ നായകനായ
പുലിമുരുകൻ കാരണം, മമ്മൂട്ടി ചിത്രത്തിന് മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയിൽ പെർമിഷൻ നിഷേധിക്കപ്പെട്ട സംഭവം തുറന്നു പറയുകയാണ് വൈശാഖ് ഇപ്പോൾ. തന്നെ പൊട്ടിച്ചിരിപ്പിച്ച സംഭവത്തിലൂടെ തനിക്ക് ലഭിച്ച അസാധാരണമായ അംഗീകാരത്തെ കുറിച്ചാണ് വൈശാഖ് പറയുന്നത്.
‘എന്റെ കഴിഞ്ഞ ചിത്രം മധുരരാജയുടെ ഷൂട്ടിന് വേണ്ടി മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഞങ്ങള്‍ പെര്‍മിഷന്‍ ചോദിച്ചു. പക്ഷേ കിട്ടിയില്ല. പുലിമുരുകന്‍ ചിത്രീകരിക്കുമ്പോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച് പൊട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു എന്നായിരുന്നു പരാതി. സത്യത്തില്‍ അതു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. സത്യമറിയാതെ സിനിമ മാത്രം കണ്ടാണവര്‍ ആരോപണമുന്നയിച്ചത്. സത്യത്തില്‍ പൊട്ടിത്തെറി ഇഫക്ട് മുഴുവന്‍ സിജിഐ യായിരുന്നു ചെയ്തത്. ആ പരാതി എന്റെ വര്‍ക്കിനുള്‌ല അംഗീകാരം പോലെ തോന്നി‘ - വൈശാഖ് പറയുന്നു.