മാനിനെ വേട്ടയാടി കടുവകൾ, തരംഗമായി വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജനുവരി 2020 (13:55 IST)
കടുവകളും സിംഹങ്ങളുമെല്ലാം വേട്ടയാടുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സിംഹങ്ങളും കടുവകളും വേട്ടയാടുന്നത് തമ്മിൽ വലിയ വ്യത്യസം ഉണ്ട്. സിംഹങ്ങൾ കൂട്ടമായാണ് വേട്ടയാടുക. കടുവകൾ നേരെ തിരിച്ചാണ്. പരസ്പരം അതിർത്തികൾ തിരിച്ച് ഒറ്റക്കാണ് കടുവകളുടെ വേട്ട. എന്നാൽ രണ്ട് കടുവകൾ ചേർന്ന് മാനിനെ വേട്ടയാടാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ട് കടുവകൾ ചേർന്ന് ഒരു മാനിന് പിന്നാലെ ഓടുന്നത് കാണാം. ഇത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയുടെ അവസാനം വരെ മാനിനെ പിടികൂടാൻ കടുവകൾക്ക് സാധിച്ചിട്ടില്ല. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല. പ്രായ പൂർത്തിയായ കടുവകൾ ഒന്നിച്ച് ഇര തേടാറില്ല. രണ്ട് വയസ് കഴിഞ്ഞാൽ സ്വന്തമായ അതിർത്തി രൂപീകരിച്ച് ഇര തേടുന്ന ജീവികളാണ് കടുവകൾ. ഇവ ആഹാരവും പങ്കുവക്കാറില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :