അയൽക്കാരായ വീട്ടമ്മയും യുവാവും സ്വന്തം വീട്ടുകളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം?

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (11:29 IST)
ആറ്റിങ്ങലിൽ അയൽക്കാരായ വീട്ടമ്മയേയും ഗൃഹനാഥയേയും സ്വന്തം വീടുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ആറ്റിങ്ങൽ കടുവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കടുവയിൽ മണിമന്ദിരത്തിൽ സന്തോഷ് എന്ന് വിളിക്കുന്ന ഷിനു (38), അയൽ‌വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടുവയിൽ കൃഷ്ണവിലാസത്തിൽ ബിജുവിന്റെ ഭാര്യ ശാന്തീകൃഷ്ണ (36) എന്നിവരെയാണ് തങ്ങളുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നിർമാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളിൽ ഞായറാഴ്ച രാവിലെ ഷിനുവിനെ തൂങ്ങിയ നിലയിൽ അവരുടെ അമ്മ കാണുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഷിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബഹളം കേട്ട് ഷിനുവിന്റെ വീട്ടിലെത്തിയ ശാന്തികൃഷ്ണയുടെ അമ്മ സ്വന്തം മകളെ അന്വോഷിച്ച് അവരുടെ വീട്ടിലെത്തി. അപ്പോഴാണ് കിടപ്പുമുറിയിൽ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ മകളെ കണ്ടത്.

ശാന്തികൃഷ്ണയുടെ അമ്മയാണ് പ്രസന്നാകുമാരി എങ്കിലും ഇരുവരും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. മകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണാം സംഭവിച്ചിരുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നും ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ശാന്തിയുടെ ഭർത്താവ് ഗൾഫിലാണുള്ളത്. ഇരുവർക്കും 2 കുട്ടികൾ വീതമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :