മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് വകവരുത്തുമെന്ന് ഫോണിലൂടെ ഭീഷണി
മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് വകവരുത്തുമെന്ന് ഫോണിലൂടെ ഭീഷണി. ക്ലിഫ് ഹൗസിലേക്ക് വിളിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയത്തുനിന്നാണ് ഫോണ്‍ വിളി എത്തിയിട്ടുള്ളത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
കോട്ടയത്ത് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു സന്ദേശം. അതേസമയം ഭീഷണി ഉയര്‍ത്തിയ ആളെകുറിച്ച് വിവരം ലഭിച്ചുവെന്നാണ് സൂചന.