1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Telengana Farmer News

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് 4800 രൂപ പിഴ: കര്‍ഷകന്‍ ബൈക്ക് കത്തിച്ചു

Telengana
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് 4800 രൂപ പിഴ ചുമത്തിയതില്‍ പ്രകോപിതനായി കര്‍ഷകന്‍ ബൈക്ക് കത്തിച്ചു. തെലങ്കാന ജില്ലയിലെ വികാരാബാദിലാണ് സംഭവം. കര്‍ഷക തൊഴിലാളിയായ തലാരി സംഗപ്പയാണ് തന്റെ ബൈക്ക് കത്തിച്ചത്.
 
ഹെല്‍മറ്റ് ധരിക്കാത്തതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ. പിഴ ഒടുക്കിയാലെ പോകാന്‍ അനുവദിക്കുകയുള്ളുവെന്ന് പൊലീസ് പറയുകയും സംഗപ്പ അവിടെനിന്ന് രക്ഷപ്പെടുകയും തന്റെ ബൈക്ക് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി