1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. This month india leave from kabul

കാബൂളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഈമാസം 31നു മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ

Kabul
കാബൂളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഈമാസം 31നു മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ. നിലവില്‍ ദിവസം രണ്ടുവിമാനങ്ങളാണ് കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. ഇത് സംബന്ധിച്ച് ഇന്ന് സര്‍വകക്ഷിയോഗം ചേരും. അഫ്ഗാനിലെ ഇന്ത്യക്കാരോട് വേഗത്തില്‍ മടക്കയാത്രക്ക് തയ്യാറാകാന്‍ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം മറ്റുരാജ്യങ്ങള്‍ പിന്‍മാറിയാലും അഫ്ഗാനിസ്ഥാനില്‍ നിന്ന് നിലവിലെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കാനഡ അറിയിച്ചു. അഫ്ഗാനില്‍ നിന്ന് ഈമാസം 31നുള്ളില്‍ മറ്റുരാജ്യങ്ങളിലെ സൈന്യങ്ങള്‍ രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനത്തിനുള്ള മറുപടിയായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 37,593; 24മണിക്കൂറിനിടെ രോഗം മൂലം മരണപ്പെട്ടത് 648 പേര്‍