അനുബന്ധ വാര്‍ത്തകള്‍
- ഓഗസ്റ്റ് 31നകം സേനാ പിന്മാറ്റം നടത്തണം: യുഎസിന് താലിബാന്റെ അന്ത്യശാസനം
- താലിബാൻ ശ്രമിക്കുന്നത് ലോകത്തിന്റെ അംഗീകാരം നേടാൻ, അവരെ വിശ്വസിക്കുന്നില്ല: ജോ ബൈഡൻ
- ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല: സഹ്റാ കരീമി ഉക്രൈയ്നിലേക്ക് പറന്നു
- താലിബാനെ പിന്തുണച്ച് റിപ്പബ്ലിക് ടിവി: അർണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ
- താലിബാന് വീരപരിവേഷം നൽകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു, ഖേദകരമെന്ന് മുഖ്യമന്ത്രി
കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം ആയുധധാരികൾ റാഞ്ചി
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം ആയുധധാരികൾ റാഞ്ചിയതായി റിപ്പോർട്ട്. വിമാനത്തിൽ ഒരു സംഘം യാത്രക്കാരെ കയറ്റികൊണ്ട് ഇറാനിലേക്ക് കൊണ്ടുപോയതായി ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യവ്‌ജനി യെനിൻ പറഞ്ഞു.
അതേസമയം ഉക്രൈനിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വിമാനമാണ് റാഞ്ചിയത്. ഞായറാഴ്‌ച്ചയാണ് വിമാനത്തിന്റെ നിയന്ത്രണം ആയുധധാരികൾ ഏറ്റെടുത്തത്. ഉക്രൈൻ വിദെശകാര്യ സഹമന്ത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയാ വാർത്ത പുറത്തുവിട്ടത്.